ഓടുന്നോൻ
ബീബ കെ നാഥ്
നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത 'ഓടുന്നോൻ'
ശ്രീ.സന്തോഷ് കീഴാറ്റൂരിന്റെ കൈകളിൽ ഭദ്രം. ഭയം ഒരാളെ കീഴടക്കി അയാളുടെ ജീവിതത്തെയും അയാളുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തെയും ബാധിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഈ ശാസ്ത്രയുഗത്തിലും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ നമ്മെ കീഴടക്കുമ്പോൾ സ്നേഹവും നന്മയും നഷ്ടമാവും.. ചിലപ്പോൾ നമ്മൾക്ക് സ്വത്വം നഷ്ടപ്പെട്ടേക്കാം. തിരിച്ചറിവിന്റെ വാതായനങ്ങൾ തുറന്നേ പറ്റൂ.... എങ്കിൽ മാത്രമേ സ്നേഹ പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിലൂടെ സന്തോഷത്തിന്റെ സുഗന്ധം ആസ്വദിച്ച് ജീവിക്കാനാവൂ... ജീവിതഗന്ധിയായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ച വെച്ച ഓടുന്നോനായ സന്തോഷ് കീഴാറ്റൂരിന് അഭിനന്ദനങ്ങൾ!ഒപ്പം ജയ നൗഷാദിന്റെയും നിളയുടെയും പ്രകടനവും അഭിനന്ദനീയം.
ശിവജി ഗുരുവായൂർ ഉൾപ്പെടെ ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാ പ്രതിഭകളും ജീവിക്കുകയായിരുന്നു .ഛായാഗ്രാഹകന്റെ കഴിവും എടുത്തു പറയേണ്ടതു തന്നെ. ഓരോ ഫ്രെയ്മിലും പുതുമകൾ... ഇനി സംവിധായകനെ കുറിച്ച് പറയട്ടെ, *നൗഷാദ് ഇബ്രാഹിം* .. നാടക രംഗത്ത് സുപരിചിതമായ പേരാണ്, എന്നാൽ മലയാള ചലച്ചിത്ര ലോകത്തേക്ക് സംവിധായകനെന്ന നിലയിൽ പുതുമുഖം. അർപ്പണ മനോഭാവവും കഠിനാധ്വാനവുമാണ് ഇദ്ദേഹത്തെ ഇത്രയും ഗൗരവമായ ഒരു വിഷയത്തെ ജിജ്ഞാസയുണർത്തുന്ന വിധത്തിൽ അവതരിപ്പിക്കാൻ കഴിവുള്ള ഒരു സംവിധായകനായി മാറാൻ സഹായിച്ചത്.
ഇദ്ദേഹത്തെ മനസ്സിലാക്കുന്ന നിർമാതാക്കളെ ലഭിച്ചതും ഈ ചിത്രത്തിന്റെ സംവിധാനത്തെ സുഗമമാക്കി. മനസ്സിൽ കുറേക്കാലം കൊണ്ടു നടന്ന വിഷയം ഗവേഷണങ്ങളലൂടെ സ്ഫുടം ചെയ്ത് സ്വപ്ന സാക്ഷാത്ക്കാരം നേടുന്നതിന്, ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും സംവിധായകനെ സഹായിച്ചു. *എസ്.ബിജുവിന്റെ* സംഗീതത്തിൽ *വൈക്കം* *വിജയലക്ഷ്മിയും* *വിദ്യാധരൻ* *മാഷും* ചേർന്ന് പാടിയ ഗാനം തികച്ചും മനോഹരം. ഈ ഗാനം ഓടുന്നോന്റെ ലോകത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോവുന്നു. ഗൗരവമേറിയ പ്രമേയം വ്യത്യസ്തമായും മനോഹരമായും അവതരിപ്പിച്ച ഒരു ചിന്തിപ്പിക്കുന്ന ചലച്ചിത്രം, അതാണ് *ഓടുന്നോൻ.*
നിങ്ങൾക്കായി അധികം വൈകാതെ തന്നെ ഈ ചലച്ചിത്രം തിയേറ്ററുകളിൽ എത്തും.


Really nice to know the new creation and waiting it on screen. I am a big fan of Santhosh ettan and appreciating all crews. With all supports and prayers- Subhash
ReplyDeleteഅഭിനന്ദനങ്ങൾ അറിയിക്കുന്നു ബീബാ.
Deleteസന്തോഷ് കീഴാറ്റൂരിന്റെ വളരെ depthഉള്ള ഒരു കഥാപാത്രമാണ് പപ്പൻ എന്ന ഓടുന്നോൻ. അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് നന്ദി സുഹൃത്തുക്കളേ... സന്തോഷം.😀
ReplyDelete"തിരിച്ചറിവിന്റെ വാതായനങ്ങൾ തുറന്നേ പറ്റൂ.... എങ്കിൽ മാത്രമേ സ്നേഹ പൂക്കൾ നിറഞ്ഞ പൂന്തോട്ടത്തിലൂടെ സന്തോഷത്തിന്റെ സുഗന്ധം ആസ്വദിച്ച് ജീവിക്കാനാവൂ." :)
ReplyDeleteThank u sir..😀
Delete