പൂവു ഞാൻ ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ നീയെനിക്ക് തന്നു ...
മലയാളികൾ കൂടെ കൊണ്ടു നടക്കുന്ന ഒരു പിടി പ്രണയഗാനങ്ങളുടെ രചയിതാവായ ഈസ്റ്റ് കോസ്റ്റ് വിജയനിൽ നിന്ന് പുതിയ ഗാനോപഹാരം .കൂടെ സംഗീത സംവിധായകനായ് മെലഡികളുടെ സഹയാത്രികനായ എം ജയചന്ദ്രനും ആലാപന മാധുര്യവുമായ് ശ്രേയ ഘോഷാലും .
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഇവരൊരുമിക്കുന്നത് .
നവാഗതനായ അഖിൽ പ്രഭാകർ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ,ഹരീഷ് കണാരൻ തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നു. പുതുമുഖങ്ങളായ ശിവകാമിയും സോനുവുമാണ് നായികമാർ .സ്ക്രിപ്റ്റ് - എസ് എൽ പുരം ജയസൂര്യ
ക്യാമറ - അനിൽ നായർ
എഡിറ്റർ -രഞ്ജൻ എബ്രഹാം
B G M. - ഗോപി സുന്ദർ
നിർമ്മാണം ,സംവിധാനം -ഈസ്റ്റ്കോസ്റ്റ് വിജയൻ
ആ ഗാനം ഇവിടെ കേൾക്കാം ,കാണാം



Comments
Post a Comment