എമ്പുരാൻ: പൃഥ്വിരാജ്-മോഹൻലാൽ ടീമിന്റെ മിന്നൽ മാസ് വരുന്നു ...!!
കൊച്ചി : പൃഥിരാജ് ആദ്യമായ് സംവിധായകന്റെ കുപ്പായമണിഞ്ഞ ' ലൂസിഫറി'ന്റെ വൻ വിജയത്തിന്റെ ലഹരി വിട്ടുമാറിയിട്ടില്ല ആരാധകർക്ക് .അതിനിടയിൽ വീണ്ടും ഒരു ഇടിമിന്നൽ പ്രഖ്യാപനം തന്നെ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം
ലൂസിഫറിന്റെ നട്ടെല്ലായ മോഹൻലാലു തന്നെയാണ് എമ്പുരാനി'ലെ നായകനായെത്തുന്നത് .ചുരുക്കത്തിൽ പൃഥിരാജ് - മോഹൻ ലാൽ -ആന്റണി പെരുമ്പാവൂർ - മുരളി ഗോപി ടീമിന്റെ ഒരു മിന്നൽ മാസ് ചിത്രം തന്നെയായിരിക്കും അതെന്നാണ് അണിയറ സംസാരം
ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പുള്ളിയെന്ന നായക കഥാപാത്രത്തിന്റെ വർത്തമാനജീവിതം മാത്രമാണ് കാണിച്ചിട്ടുള്ളത് .ഒപ്പം ബാല്യത്തിലെ ചില രംഗങ്ങളും .കൗമാരത്തേയും യൗവനത്തേയും സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അന്നേ മുരളി ഗോപി ഇതൊരു ഫ്രാഞ്ചൈസ് സീരീസാകുമെന്ന് സൂചിപ്പിച്ചിരുന്നു .കണ്ടതിലേറെ കാണാനുണ്ടെന്ന് ഫേസ്ക്കിബുൽ ഒരു കുറിപ്പിടുകയും അത് പൃഥിരാജ് ഷെയർ ചെയ്യുകയും ചെയ്തപ്പോഴേ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു രണ്ടാം ഭാഗത്തെ കുറിച്ച് .ആ പ്രതീക്ഷക്കാണ് ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിരിക്കുന്നത് .എന്തായാലും ഇത്ര പെട്ടെന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് ആരും കരുതിയില്ല.
അടുത്ത വർഷമായിരിക്കും ചിത്രീകരണം .വൻ താരനിര അണിനിരക്കുന്ന എമ്പുരാനെ ഇപ്പോഴേ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
റിലീസ് ചെയ്ത് 50 ദിവസങ്ങൾക്കുള്ളിൽ തന്നെ 200 കോടി ക്ലബിലെത്തിയ ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫർ .ഇന്നലെ കൊച്ചിയിൽ മോഹൻലാലിന്റെ വസതിയിൽ വച്ചായിരുന്നു പ്രഖ്യാപനം



Comments
Post a Comment