LOVE..FOREVER
By SATISH P BABU
Many issues, including lack of public urinals, cast hierarchies, dowry, chaotic customs, zabaria marriage (forcible marriage that are familiar in certain states like Bihar and jharkand) are some of the picks that portrayed in this novel.
I liked it so much the way author dealt with the story. The Protagonists Shalini and Karthik won't easily go out your heart as the love that blossoms in between them is exactly charming and ecstatic. The way they fall in love is, make you feel loved with one you love with. Though, #love_forever_at_Rajpath essays the social evils in Indian society, soul of the drama is their love. You will definitely fall in love with them. Once you immersed in them,their ordeals become yours own hurdles.
we people of India overwhelmingly proud in repeatedly uttering that we are a progressive nation unlike our certain neighborhoods.but for the sake of cast mindsets,even younger generation clings on our elders shoulder and are adamant to follow them.when in terms love,inter cast love is acceptable to us.but when in terms marriage, intercast tie ups are forbidden. What a pathetic mindset...!! Here a brave girl Shalini tides over the forbidden walls with an aplenty of innovative deliberations that she woven by her education. Education makes her bold and intelligent. No change will happen until the young generation accept the torch of change into their backed out minds.
I, do suggest you to take up this novel that can easily be gone through on one go, salute the author for considering such a taboo subject that even some braveheart writers hesitate to.
Malayalam
പ്രണയം പറയുമ്പോൾ പൂക്കളുടെ നിശബ്ദ സാന്നിദ്ധ്യം ഒരനിവാര്യതയാണ് സർവ്വലോകത്തിനും.
ഇന്ത്യയിലേക്കെത്തുമ്പോഴാകട്ടെ ,ആ പൂക്കൾക്ക് ജാതിയുടേയും മതത്തിന്റേയുമൊക്കെ നിറമാണ്. കാരണവന്മാർ ഉണ്ടാക്കി വെച്ച എല്ലാ കീഴ് വഴക്കങ്ങളേയും അതേപടി തോളിലേറ്റാൻ ഈ ഉത്തരാധുനിക കാലത്തും നമുക്കൊരു മടിയുമില്ല.വിദ്യാഭ്യാസം കൊണ്ട് വിസ്തൃതമായ മനസ്സുമായ് ആ ജാതിക്കയങ്ങളെ നീന്തിക്കയറിയ അസംഖ്യം ആളുകൾ പക്ഷേ ആ കാലത്തുണ്ടായിരുന്നു .ശതമാന കണക്കിൽ നോക്കുമ്പോൾ ഇന്നത്തെ തലമുറ ,ജീൻസും ടീ ഷർട്ടുo സ്മാർട് ഫോണും വൈ ഫൈയും പോളോ കാപ്പുമൊക്കെ ഉപേക്ഷിച്ച് ഒറ്റമുണ്ടും പാളത്തൊപ്പിയും വെച്ച് പിന്നോട്ട് നടക്കാൻ തുടങ്ങണം. ചങ്കുറ്റത്തിന്റെ മാതൃകകൾ എപ്പോഴും മാമൂലുകളേയും അനാചാരങ്ങളേയും നിക്ഷേധിക്കൽ തന്നെയാണ്. മതവും ജാതിയും കണ്ണുരുട്ടിയാൽ ജനുവരിയിൽ ,കുടകിൽ വിരുന്നിന് പോവുന്ന പാലക്കാടൻ മലയാളി കണക്കെ, തണുപ്പിൽ പല്ലുകൾ കൂട്ടിയിടിച്ചും ശരീരമാസകലം വിറച്ചും പുതച്ചുമൂടി കിടന്ന് വിപ്ലവ കവിത ആലപിക്കുമ്പോലൊരു പരിഹാസ്യത വേറെയെവിടെയെങ്കിലുമുണ്ടോ ...?
ഇതൊക്കെ ഇവിടെ ഓർക്കാൻ കാര്യം ആമസോണിൽ TOP SELLER ആയികൊണ്ടിരിക്കുന്ന #Loveforever_atRajPath എന്ന നോവലാണ് .ഗവൺമെന്റ് ഉദ്യോഗസ്ഥയും ബ്ലോഗ്ഗറുമായ Kalpana Mishra യുടെ ആദ്യ നോവലാണിത് .പുതുതായ് അപ്പോയിൻറ്മെന്റ് ലഭിച്ച് ജോലിയിൽ പ്രവേശിക്കുന്ന വ്യത്യസ്ത ജാതിക്കാരായ ശാലിനിയും കാർത്തിക്കും തമ്മിലുള്ള പ്രണയത്തിലൂടെ ഇന്ത്യൻ സമൂഹത്തിൽ വേരോടിയ ജാതി വ്യവസ്ഥയെ സമർത്ഥമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നു ഈ കൃതി .കൂടാതെ പൊതു ശൗചാലയങ്ങളില്ലായ്മയോടുള്ള ഇന്ത്യൻ മനോഭാവങ്ങളുടെ നിശബ്ദത ,സാബരിയ ശാദി ( ഒരു വിധം നിർബന്ധിത വിവാഹം ), വിദ്യാഭ്യാസം സ്ത്രീകളിൽ ചെലുത്തുന്ന ഗുണപരമാറ്റങ്ങൾ, സ്ത്രീധനം തുടങ്ങി അനേകം സാമൂഹികാവസ്ഥകളേയും ഈ നോവൽ സ്പർശിക്കുന്നുണ്ട്
കുസൃതിത്തരങ്ങളും പിണക്കവും പരിഭവവുമൊക്കെയായ് സ്വച്ഛമായ് ഒഴുകുന്ന പ്രണയമാണ് ഇതിന്റെ ഹൈലൈറ്റ്. വായിച്ചു കഴിഞ്ഞാലും അത്ര പെട്ടെന്നൊന്നും ഇറങ്ങി പോകില്ല പ്രധാന കഥാപാത്രങ്ങളായ ശാലിനിയും കാർത്തിക്കും.ലളിതമായ ഇംഗ്ലീഷിൽ എഴുതപ്പെട്ട Love Forever തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം തന്നെയാണ്.
Comments
Post a Comment